ഡോ. മാമ്മൻ സി ജേക്കബ് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ; മറിയാമ്മ പിള്ള, സജി എം. പോത്തൻ കമ്മിറ്റി അംഗങ്ങൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022-2024 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആയി ഡോ. മാമ്മൻ സി. ജേക്കബിനെ നിയമിച്ചു. ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗംങ്ങൾ. കഴിഞ്ഞ ദിവസം ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗമാണ് തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിച്ചത്. ജൂലൈ ൭ മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബൽ ഡിസ്നി കൺവന്ഷനിൽ വച്ചായിരിക്കും ഫൊക്കാനയുടെ 20 മത് ഭരണസമിതിയുടെ തെരെഞ്ഞെടുപ്പ് നടത്തുക.

തെരെഞ്ഞെടുപ്പിനു മുന്നോടിയായി തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരെഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിക്കുക, പത്രിക സ്വീകരിക്കുക, കുറ്റമറ്റതായ രീതിയിൽ തെരെഞ്ഞെടുപ്പ് പ്രക്രീയകൾ പൂർത്തീകരിക്കുക തുടങ്ങിയ ഭരിച്ച ഉത്തരവാദിത്വങ്ങളായിരിക്കും വരും ദിവസങ്ങളിൽ തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുൻപാകെ വരുന്ന ഉത്തരവാദിത്വങ്ങൾ. ട്രസ്റ്റി ബോർഡ് അംഗങ്ങൾ കൂടിയ മൂന്ന് അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ എല്ലാ ഉത്തരവാദിത്വങ്ങളെക്കുറിച്ചും വ്യക്തമായാ ധാരണയുള്ള നേതാക്കന്മാർ ആയതിനാലാണ് നിയമനമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment