മോഷ്ടിച്ച തോക്ക് ഉപയോഗിച്ച് ഭർത്താവിന്റെ അമ്മയെ വെടിവെച്ചു കൊന്നു

നാഗ്പൂർ: മോഷ്ടിച്ച തോക്ക് ഉപയോഗിച്ച് ഭർത്താവിന്റെ അമ്മയെ വെടിവെച്ചുകൊന്ന കേസിൽ മരുമകൾ അറസ്റ്റിൽ. 68 കാരിയായ ആശാ പോരാജ്വര്‍ ആണ് മരിച്ചത്. സരോജ അരവിന്ദ് എന്ന 28 കാരിയാണ് ആശയെ കൊലപ്പെടുത്തിയത്.

ഇരുവരും തമ്മിൽ എപ്പോഴും വഴക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടെ അയൽക്കാരനായ പ്രഭു ഗോഹങ്കാറുടെ റിവോൾവറും തിരകളും സരോജ മോഷ്ടിച്ച് ഒളിപ്പിച്ച് വെച്ചു. തന്റെ തോക്ക് നഷ്ടമായതായി കാട്ടി മുൻ ജയിലറായ ഗോഹങ്കാർ ജനുവരി 21ന് പൊലീസിൽ പരാതി നൽകിയിരുന്നു.

തിങ്കളാഴ്ച പ്രാർത്ഥിക്കുന്നതിനിടെയാണ് സരോജ ആശയുടെ തലയ്ക്ക് വെടിവെച്ചത്. വെടിയേറ്റ ആശ തൽക്ഷണം മരിച്ചു.
വെടി വെച്ചതിന്റെ ആഘാതത്തിൽ മറിഞ്ഞു വീണ സരോജക്കും പരിക്കേറ്റു. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത ശേഷം ഇവർക്ക് ചികിത്സ നൽകി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment