വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന ‘വ്യാജ ക്രൈം ബ്രാഞ്ച്’ ഉദ്യോഗസ്ഥരെ പോലീസ് പിടികൂടി

പീ​രു​മേ​ട്: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന രണ്ടു പേരെ പോലീസ് പിടികൂടി. കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് മ​റ്റ​ത്തി​ൽ മ​നു യ​ശോ​ധ​ര​ൻ (39), ക​രി​ന്ത​രു​വി ച​പ്പാ​ത്ത് ഹെ​വ​ൻ​വാ​ലി തോ​ട്ട​ത്തി​ൽ സാം ​കോ​ര (33) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

തമിഴ്നാട്ടിലെ കമ്പത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റും, ഏ​ല​പ്പാ​റ സ്വ​കാ​ര്യ ക്ലി​നി​ക്ക് ഉ​ട​മ​യു​മാ​യ ഡോ. ​ക​നി​മ​ല​റി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്ര​തി​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഡോക്ടറില്‍ നിന്ന് 50,000 രൂ​പയും അവര്‍ തട്ടിയെടുത്തു.

വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റി​ൽ ഏ​ല​പ്പാ​റ​യി​ലെ ക്ലി​നി​ക്കി​ലെ​ത്തി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു പ​റ​ഞ്ഞ് അ​വി​ടു​ത്തെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും​ കൂ​ട്ടി കമ്പത്ത് എ​ത്തി​യ പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ​ക്ട​റു​ടെ പേ​രി​ൽ കേ​സു​ണ്ടെ​ന്നും ഒ​പ്പം വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​റെ​യും ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കു​മ​ളി​യി​ൽ എ​ത്തി​ച്ചു.

ഡോ​ക്ട​റു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 50,000 രൂ​പ വാ​ങ്ങി​ച്ച​ ശേ​ഷം ഇ​രു​വ​രെ​യും കു​മ​ളി​യി​ൽ ഇ​റ​ക്കി വി​ട്ടു. ഇതോടെ ക​ബ​ളി​ക്ക​പ്പെ​ട്ട​തു മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ പീ​രു​മേ​ട് ഡി​വൈ​എ​സ്പി സ​നി​ൽ കു​മാ​റിനു പ​രാ​തി ന​ല്കി​യ​തി​നെ​ത്ത​ട​ർ​ന്ന് ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാഡ് സാം ​കോ​ര​യു​ടെ ച​പ്പാ​ത്തി​ലെ വീ​ട്ടി​ൽ​നി​ന്നും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment