ബാലികാ സദനത്തില്‍ നിന്ന് ഒളിച്ചോടിയ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി തിരിച്ചുകൊണ്ടുവന്നു

കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലികാ സദനത്തില്‍ നിന്ന് ഒളിവിൽ പോയ ആറ് പെണ്‍‌കുട്ടികളേയും കണ്ടെത്തി തിരിച്ചുകൊണ്ടുവന്നതായി പോലീസ്. മലപ്പുറം എടക്കരയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിനിലും തുടർന്ന് ബസിലുമാണ് പെൺകുട്ടികൾ പാലക്കാട്ടെത്തിയതും അവിടെ നിന്ന് എടക്കരയിലും എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെയും ഇന്നു രാവിലെയുമായാണ് പെൺകുട്ടികളെ കണ്ടെത്തിയ്. ഒരാളെ മഡിവാളയിലെ ഹോട്ടലിലും മറ്റൊന്ന് മാണ്ഡ്യയിലും കണ്ടെത്തിയിരുന്നു.

ഒരു കുട്ടിയെ ഇവിടെ നിന്ന് പിടികൂടനായെങ്കിലും ബാക്കി അഞ്ചുപേരും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് മറ്റൊരു കുട്ടിയെ കൂടി കണ്ടെത്തിയത്. പിന്നാലെയാണ് മറ്റ് നാലുപേരെയും മലപ്പുറം എടക്കരയില്‍ കണ്ടെത്തിയത്. കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബെംഗളൂരുവില്‍ എത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. യുവാക്കളെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടന്ന് മാത്രമാണ് പെണ്‍കുട്ടികള്‍ നൽകിയ മൊഴി. ആസൂത്രണമില്ലാതെ കുട്ടികൾ ബെംഗളൂരുവില്‍ എത്താന്‍ സാധ്യതകുറവെന്നും പുറമെനിന്നുളള സഹായം കുട്ടികൾക്ക് കിട്ടിയോ എന്ന കാര്യം അന്വേഷിക്കുന്നതായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോര്‍ജ്ജ് പറഞ്ഞു. അതിനിടെ കോഴിക്കോട് സിറ്റി പൊലീസിലെ പ്രത്യേക സംഘം വെളളിമാട് കുന്നിലെത്തി തെളിവെടുപ്പ് നടത്തി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുമാർക്കൊപ്പം ബാലക്ഷേമ സമിതി അംഗവും സംഘത്തിലുണ്ടായിരുന്നു.

ബാലികാ സദനത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന് ബാലാവകാശ കമ്മിഷൻ കണ്ടെത്തി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 നും 18 നും ഇടയിൽ പ്രായമുള്ള ആറ് പെണ്‍കുട്ടികളാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം സ്ദനത്തില്‍ നിന്ന് ഒളിച്ചോടിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment