നയതന്ത്ര ചാനല്‍ വഴിയിലൂടെ മതഗ്രന്ഥ വിതരണം: യുഎഇ കോണ്‍സുലേറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയി മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തില്‍ യുഎഇ കോണ്‍സുലേറ്റിനും അറ്റാഷേയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.

നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥങ്ങളും ഈന്തപ്പഴവും പാർസലായി ഇറക്കുമതി ചെയ്തതിന് കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കൽ നോട്ടീസിനുള്ള കരട് തയ്യാറാക്കുകയാണ് കസ്റ്റംസ്. അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.ആർക്കൊക്കെയാണ് ഈ കേസിൽ നോട്ടീസ് നൽകുകയെന്നതാണ് അറിയേണ്ടത്.

കേസുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എൻഐഎയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു. അതൊടൊപ്പം പ്രോട്ടോക്കോൾ ഓഫീസറേയും കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.നയതന്ത്ര ചാനൽ വഴി വന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര മാർഗം വഴി സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment