മത പഠനം ക്ഷേത്രങ്ങളിൽ; പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (KHFC) ആഭിമുഖ്യത്തിൽ ജനുവരി 29 നു നടക്കുന്ന പത്താമത് പ്രഭാഷണ പരിപാടിയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ (മുൻ എം.എൽ.എ) സംബന്ധിക്കും.

“മത പഠനം ക്ഷേത്രങ്ങളിൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടിയിൽ അദ്ദേഹത്തെ കൂടാതെ പ്രമുഖ സാമൂഹിക,സാംസ്കാരിക പ്രവർത്തകയായ ശ്രീമതി പത്മ പിള്ളയും പ്രഭാഷണം നടത്തും.

ജനുവരി 29 ഒന്റാറിയോ സമയം ശനിയാഴ്ച വൈകിട്ട് 8:30 നു (IST- 7 am ഞായറാഴ്‌ച) നടക്കുന്ന പ്രതിമാസ പ്രഭാഷണ പരിപാടിയിൽ രവി മേനോനും സംഘവും നടത്തുന്ന ചെമ്പട മേളവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെര്‍‌ച്വല്‍ ആയി നടത്തുന്ന പ്രഭാഷണ പരിപാടിയിലേക്കും, ചെമ്പട മേളത്തിലേക്കും എല്ലാ സജ്ജനങ്ങളേയും സ്വാഗതം ചെയ്യുന്നു.

ഫേസ് ബുക്ക്, സൂം, യുട്യൂബ് വഴി പരിപാടിയിൽ സംബന്ധിക്കാനുള്ള സംവിധാങ്ങൾ ഒരുക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment