ഐഎപിസി അറ്റ്ലാന്റ ചാപ്റ്റർ ഓരോ ടേമിലും മാറ്റങ്ങൾ സ്വീകരിക്കുന്നതിലും പുതിയ ഭാരവാഹികൾക്ക് സ്ഥാനക്കയറ്റം നൽകുന്നതിലും അതിന്റെ അതുല്യമായ നേട്ടങ്ങൾ വർഷങ്ങളായി തെളിയിച്ചിട്ടുണ്ട്. എക്സിറ്റിംഗ് പ്രസിഡന്റ് സാബു കുര്യൻ (ദേശീയ കമ്മിറ്റിയിലേക്ക് നിയമിതനായി) സിറ്റിംഗ് സെക്രട്ടറി ജോമി ജോർജിനെ അടുത്ത പ്രസിഡന്റായി ശുപാർശ ചെയ്തു, ആനി അനുവേലിൽ ശുപാർശയെ പിന്തുണച്ചു. തുടർന്ന് വൈസ് പ്രസിഡന്റിന്റെ നോമിനേഷൻ ലൂക്കോസ് തരിയനും ഫിലിപ്പ് തോമസും അംഗീകരിച്ചു. പുതിയ ടേമിനായുള്ള സെക്രട്ടറിയുടെ അഭ്യർത്ഥനയെ തുടർന്ന് സാം ടി സാമുവേൽ സെക്രട്ടറിയായും, ഫിലിപ്പ് തോമസ് ജോയിന്റ് സെക്രട്ടറിയായും നിര്ദ്ദേശിക്കക്കപ്പെട്ടു. ജോസഫ് കെ വി വൈസ് പ്രസിഡന്റ് ആയും, ലീലാമ്മ എസ് . എം ജോയിന്റ് ട്രഷറർ ആയും ഏകകണ്ഠമായി ശുപാർശ അംഗീകരിച്ചു.
തോമസ് കല്ലടന്തിയിലിനെ ഉപദേശക സമിതി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. ഹർമീത് സിംഗ്, ലൂക്കോസ് തരിയൻ, ഡൊമിനിക് ചാക്കോണൽ, റോയ് അഗസ്റ്റിൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.
നിയുക്ത ചാപ്റ്റർ ഭാരവാഹികൾ അവരുടെ സ്വീകാര്യത പ്രസംഗം നടത്തി പുതിയ പ്രസിഡന്റ് പുതിയ ടേമിനായുള്ള ചാപ്റ്ററിന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടും പ്രഖ്യാപിച്ചു. പരിഷ്കരിച്ച രീതിയിൽ ചാപ്റ്റർ പൂർവാധികം പ്രവർത്തന മുഖരിതമാക്കാനുള്ള തന്റെ കാഴ്ചപ്പാട് സെക്രട്ടറി പങ്കുവെച്ചു. കൂടാതെ, പുതിയ ടേമിന് വേണ്ടി ചാപ്റ്ററിനെ സാമ്പത്തികമായി മികച്ചതാക്കുന്നതിനുള്ള അതുല്യമായ ആശയങ്ങൾ ട്രഷറർ പങ്കിട്ടു.
IAPC അറ്റ്ലാന്റ ചാപ്റ്ററിലെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് എല്ലാവിധ അനുമോദനങ്ങളും സഹായസഹകരണങ്ങളും നേർന്നുകൊണ്ട് ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സഖറിയ (ന്യുയോർക്ക്), ഡയറക്ടർ ഡോ. മാത്യു ജോയിസ്, (ലാസ് വേഗാസ് ), ജനറൽ സെക്രട്ടറി സി. ജി. ഡാനിയേൽ (ഹൂസ്റ്റൺ) എന്നിവർ സൂമിലൂടെ ആശംസാപ്രസംഗങ്ങൾ നടത്തി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news