സതേൺ ഗോസ്പൽ ടീം സ്ഥാപക സെക്രട്ടറി ജോസഫ് മാത്യു അന്തരിച്ചു

ഷിക്കാഗോ: കോട്ടയം പൊൻകുന്നം കിളിരൂർ പറമ്പിൽ പരേതരായ കെ എം മത്തായി സാറിന്റേയും ശോശാമ്മ ടീച്ചറുടെയും മകൻ ജോസഫ് മാത്യു (ജോസ് കുട്ടി 82)അന്തരിച്ചു.

റാന്നി ചേലക്കൽ ചെക്കോട്ട കുടുംബാംഗം ഗ്രേസിയാണ് ഭാര്യ.

ആത്മീയവും ഭൗതികവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ജോസഫ് മാത്യു സതേൺ ഹോസ്പിറ്റൽ സ്ഥാപക സെക്രട്ടറി, ബൈബിൾ സാഹിത്യ സമിതി പ്രസിഡണ്ട് എന്നീ നിലകളിലും, ജനതാ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി, റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ, കോട്ടയം ജില്ലാ ഡെവലപ്മെന്റ് കമ്മിറ്റി അംഗം, പൊൻകുന്നം ലൈബ്രറി സ്ഥാപക അംഗം എന്നീ നിലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മക്കൾ: ബിനുജോസഫ് – സിൽവി (യുകെ), ബിന്ദു – സണ്ണി തോമസ് (തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് ചെയർമാൻ), ബിജി ജോസഫ് – നിറ്റാ (അയർലൻഡ്).

ബേബി മാത്യു (ഡാളസ് ), പൊന്നമ്മ ഉണ്ണൂണ്ണി (ഒഹായോ), പരേതനായ ഫിലിപ്പ് മാത്യു, സൂസമ്മ ജോർജ് (ഹൂസ്റ്റൺ), തോമസ് മാത്യു (ചിക്കാഗോ), ലൈലാ സ്കറിയ (ഡാളസ്), വത്സമ്മ കുര്യൻ (ഹൂസ്റ്റൺ) എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രുഷ: ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് പൊൻകുന്നം ബ്രദറൻ സഭാ ഹാളിൽ.

കൂടുതൽ വിവരങ്ങൾക്ക്: സ്കറിയ 408 802 7426.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment