കോവിഡ്-19: കേരളത്തില്‍ നാളെ കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നാളെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ എന്നും അവര്‍ വ്യക്തമാക്കി.

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.

മരുന്നു കടകള്‍, ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തടസ്സമില്ല. ആശുപത്രി യാത്രകള്‍ക്കും, വാക്‌സിനേഷന് പോകുന്നവര്‍ക്കും വിലക്കില്ല. യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖ കരുതണം. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പാഴ്സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാം. വര്‍ക് ഷോപ്പുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ തുറക്കാം.

ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ കർശന പൊലീസ് പരിശോധനയുണ്ടാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment