ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29നു

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3 30ന് ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള അസ്സോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നു.

2021 ലെ പ്രസിഡന്റ് ഡാനിയേൽ കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സെക്രട്ടറി പ്രദീപ് നാഗനൂലിൽ 2021 വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് 2022ലെ ബഡ്ജറ്റും 2022 വർഷത്തെ കലണ്ടറും അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.

എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : അനശ്വര്‍ മാമ്പിള്ളി 203 400 9266.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment