മദ്യലഹരിയില്‍ പോലീസ് ഓടിച്ച വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രവര്‍ക്കെതിരെ കുറ്റം ചാര്‍ത്തി പോലീസ്

കൊച്ചി: കോവിഡ് രോഗിയുമായി പോയ ആംബുലൻസിൽ പോലീസുകാരൻ ഓടിച്ച കാർ കൂട്ടിയിടിച്ച സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ ഇടപെടല്‍. പോലീസ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന സത്യം നിലനില്‍ക്കേ, ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ് പൊലീസിന്റെ ‘കാക്കിക്കൂറ്‘. കൊവിഡ് രോഗിയുമായ പോയ ആംബുലൻസിലേക്കാണ് എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറിയത്. അപകടത്തിന് ഉത്തരവാദി കാർ ഡ്രൈവർ തന്നെയാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഥിരീകരിച്ചിരുന്നു.

കാർ ഓടിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർ അഭിജിത്ത് വിജയൻ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാരേഖകളുണ്ട്. എന്നാൽ ഇതൊന്നും പോലീസ് അന്വേഷിച്ചില്ല. ആംബുലൻസ് ഡ്രൈവർക്കെതിരെ മണ്ണഞ്ചേരി പോലീസ് കേസെടുക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന്റെ കാലൊടിഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment