നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക തെളിവായി കരുതുന്ന മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ ദിലീപിനോട് കോടതി നിർദേശിച്ചു. തിങ്കളാഴ്ച രാവിലെ 10.15-ന് മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർ മുമ്പാകെ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് ഗോപിനാഥ് പി. നിര്‍ദ്ദേശിച്ചത്.
ദിലീപിന്റെ മൊബൈൽ ഫോൺ സ്വന്തമായി പരിശോധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ദിലീപിനോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഫോറൻസിക് ലാബ് കേരള പോലീസിന്റെ ഭാഗമാണെന്നാണ് ദിലീപിന്റെ വാദം. ഹൈദരാബാദിലെ സ്വകാര്യ ലാബിലേക്ക് ഫോണ്‍ പരിശോധനയ്ക്ക് അയച്ചുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന് ഫോണ്‍ കൈമാറാന്‍ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഫോണ്‍ ഇന്ന് തന്നെ കൈമാറുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.
അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഫോൺ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നും സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് രാമന്‍പിള്ള വാദിച്ചു. മറ്റ് പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നും സമൂഹം എന്ത് കരുതുമെന്നും പ്രോസിക്യൂഷന് കോടതിയോട് ചോദിച്ചു.
രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരായത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. പോകാൻ മറ്റൊരിടമില്ലെന്നും കോടതി മാത്രമാണെന്നും ദിലീപ് പറഞ്ഞു.
ദിലീപിനെതിരെ തെളിവുകളുണ്ടെന്ന് പ്രൊസിക്യൂഷന്
പ്രോസിക്യൂഷൻഅന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരായ തെളിവുകൾ കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എം.ജി റോഡിലെ ഫ്ലാറ്റിൽ ഗൂഢാലോചന നടത്തിയെന്നും 2019ൽ സിനിമ നിർമാതാവായ വ്യക്തിയുമായി നടത്തിയ സംഭാഷണം കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസികൃൂഷൻ കോടതിയെ അറിയിച്ചു.
എറണാകുളം പൊലീസ് ക്ലബിന് സമീപം ഉണ്ടായ ഗൂഢാലോചനക്കും തെളിവുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ ഉതകുന്നതാണോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്
സംസ്ഥാന പൊലീസും മാധ്യമങ്ങളും തനിക്കെതിരെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഫോണ്‍ നല്‍കില്ലെന്ന് പറയുന്നത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലല്ല. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുകൾ ലഭിക്കാത്തതിനാൽ വധഗൂഢാലോചന കേസ് അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിചമക്കുകയായിരുന്നു. ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്യേണ്ട കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത് ദുരൂഹമെന്നും ദിലീപ് കോടതിയെ അറിയിച്ചു. തുടർ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കില്ലെന്ന് കണ്ടാണ് പുതിയ കേസ് ചുമത്തിയതതെന്നും ദിലീപ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news