ഷിക്കഗോ മലയാളി അസോസിയേഷന്‍ ഡി.ജി.പി. ടോമിന്‍ തച്ചങ്കരിക്ക് സ്വീകരണവും, ക്രിസ്തുമസ്-പുതുവത്സര ആഘോഷവും നടത്തി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ സന്ദര്‍ശനത്തിനെത്തിയ കേരളത്തിലെ ഡിജിപി ടോമിന്‍ തങ്കച്ചരിക്ക് സ്വീകരണവും അസോസിയേഷന്‍ ബോര്‍ഡംഗങ്ങളും അഭ്യുദയകാംഷികളും ചേര്‍ന്ന് ക്രിസ്തുമസ്-പുതുവത്സരാഘോഷവും നടത്തി.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുഖ്യാതിഥിയായി ടോമിന്‍ തച്ചങ്കരി, ഡിജിപിയും ആശംസാപ്രസംഗകനായി സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ.തോമസ് മാത്യു എന്നിവര്‍ സംബന്ധിച്ച യോഗം ജെസ്സി തരിയത്ത് & ബ്രിജിറ്റ് ജോര്‍ജ് എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം അസോസിയേഷന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ സംബന്ധിച്ച് പ്രതിപാദിക്കുകയും സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭവനരഹിതരായവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതും, കാലില്ലാത്തവര്‍ക്ക് കാല്‍വച്ചു നല്‍കുക, വീല്‍ ചെയര്‍ ഇല്ലാത്തവര്‍ക്ക് വീല്‍ ചെയര്‍ നല്‍കുക, കുടിവെള്ള ക്ഷാമം തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതു സംബന്ധിച്ച് വിയോഗത്തില്‍ വിശദീകരിച്ചു. മുഖ്യാതിഥി ടോമിന്‍ തച്ചങ്കരി ഡിജിപി അസോസിയേഷന്‍ നടത്തുന്ന എല്ലാ നല്ലപ്രവര്‍ത്തനങ്ങള്‍ക്കും ക്രിസ്തു-പുതുവത്സര ആഘോഷം, കലാമേള, ഓണം തുടങ്ങിയ ആഘോഷങ്ങളും നടത്തുന്നത് ശ്ലാഘനീയമാണെന്ന് അറിയിച്ചു.

ആശംസപ്രാംഗീകനായ റവ.ഫാ. തോമസ് മാത്യു-ആര്‍ട്ട്‌സ്, സ്‌പോര്‍ട്ട്‌സ്, മറ്റ് ഗെയിംസുകളിലും തന്റെ ആത്മീയ പ്രവര്‍ത്തനത്തോടൊപ്പം താല്‍പര്യമുള്ള വ്യക്തയാണെന്ന് അറിയിക്കുകയും, അതുകൊണ്ടുതന്നെ മലയാളി അസോസിയേഷന്റെ പ്രത്യേകിച്ചു നോര്‍ത്തമേരിക്കയിലെ ഏറ്റവും പഴയതും, അംഗസംഖ്യകൊണ്ട് ശക്തവുമായ ഈ സംഘടനയുടെ ഓരോ പ്രവര്‍ത്തനങ്ങളെയും സ്‌നേഹവായ്‌പോടെ കാണുകയും അതില്‍ സഹകരിക്കുന്നതിനുള്ള വലിയ താല്‍പര്യം അറിയിക്കുകയും ചെയ്തു.

ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് സഹപാഠിയും, ഷിക്കാഗോ ഫോമ കണ്‍വെന്‍ഷന്‍ മുന്‍ ചെയര്‍മാനും, അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ സണ്ണി വള്ളികളമാണ് മുഖ്യാതിഥി ടോമിന്‍ തങ്കച്ചരിയെ സദസ്സിനു പരിചയപ്പെടുത്തിയത്. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും പരിപാടിയുടെ അവതാരകയുമായ ഡോ.സിബിള്‍ ഫിലിപ്പ് ആശംസപ്രസംഗകനായ റവ.ഫാ.തോമസ് മാത്യൂ സദസിന് പരിചയപ്പെടുത്തി. മറ്റ് ആശംസപ്രസംഗകരായി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമ നാഷ്ണല്‍ കമ്മറ്റിയംഗവുമായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ ജെയിംസ് കുളങ്ങര, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ഫോമ നാഷണല്‍ കമ്മറ്റിയംഗവുമായ ആന്റോ കവലയ്ക്കല്‍ എര്‍ഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവരായിരുന്നു.

അസോസിയേഷന്‍ ട്രഷറര്‍ ഷൈനി ഹരിദാസ്, ജോയിന്റ് ട്രഷറര്‍ വിവീഷ് ജേക്കബ്, ബോര്‍ഡംഗങ്ങളായ തോമസ് മാത്യൂ, ഫിലിപ്പ് പുത്തന്‍പുര, റോസ് വടകര, ഷൈനി തോമസ്, ഡോ.സ്വര്‍ണ്ണം ചിറമേല്‍, സാറ അനില്‍, മനോജ് കോട്ടപുറം, സജി തോമസ്, സെബാസ്റ്റിയന്‍ വാഴേപറമ്പില്‍, ബിജോയ് കാപ്പന്‍, സൂസന്‍ തോമസ് എന്നിവരും അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ പി.ഒ.ഫിലിപ്പ്, ലെജി പട്ടരുമഠത്തില്‍ രജ്ജന്‍ ഏബ്രഹാം, ഫോമ നാഷ്ണല്‍ വുമന്‍സ് ഫോറം പ്രതിനിധി ജൂബി വള്ളിക്കളം എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സെക്രട്ടറി ലീല ജോസഫ് നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News