ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ ന്യുയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ഫൊക്കാന മുൻ എക്സിക്യൂട്ടിവ്‌ വൈസ് പ്രസിഡന്റും ന്യുസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ (56) വെസ്റ്റ്ചെസ്റ്ററില്‍ അന്തരിച്ചു. ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവേൽ കുടുംബാംഗമാണ്.

1986-ൽ അമേരിക്കയിലെത്തി. വൈറ്റ് പ്ലെയിൻസ്‌ ഹോസ്പിറ്റലിൽ റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയിരുന്നു. അടൂർ കൊമ്പിളയിൽ കുടുംബാംഗമായ ശ്രീകുമാർ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനാണ്.

മക്കൾ: വിഷ്ണു ഉണ്ണിത്താൻ, ശിവ ഉണ്ണിത്താൻ.

സഹോദരർ: തങ്കമണി പിള്ള (ഭർത്താവ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള), വിജയമ്മ നായർ (ബാബു നായർ), രത്നമ്മ പിള്ള, പങ്കജാക്ഷിയമ്മ, പരേതനായ മധുസൂദനൻ നായർ (സുജാത നായർ), പരേതനായ ഓമനക്കുട്ടൻ നായർ (മണിക്കുട്ടി), സുരേന്ദ്രൻ നായർ (ശൈലജ നായർ).

പൊതുദര്‍ശനം: ഫെബ്രുവരി 2, ബുധനാഴ്ച വൈകീട്ട് 5:00 മണി മുതല്‍ രാത്രി 9:00 മണിവരെ മക്മഹോന്‍, ലിയൊണ്‍ & ഹര്‍നെറ്റ് ഫ്യുണറല്‍ ഹോമില്‍ (McMahon, Lyon & Hartnett Funeral Home, Inc., 491 Mamaroneck Ave, White Plains, NY 10605, Phone: (914) 949-7777).

ശവദാഹം: ഫെബ്രുവരി 3 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക് ഫെണ്‍ക്ലിഫ് സെമിത്തേരിയില്‍ (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530, Phone: (914) 693-4700).

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പരേതയുടെ ആത്മശാന്തിക്കായി രാമായണ പരായണം നടത്തുന്നു. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 1-646 558 8656 നമ്പര്‍ ഡയല്‍ ചെയ്യുക, മീറ്റിംഗ് ഐഡി 817318936, പാസ്‌വേഡ് 123456.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News