ഉഷ ഉണ്ണിത്താന്റെ വിയോഗം കെ എച് എൻ എ അനുശോചിച്ചു

ഹ്യൂസ്റ്റൺ: കെ എച് എൻ എ ട്രസ്‌ടീബോർഡ് അംഗവും എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താന്റെ അകാല വിയോഗത്തിൽ കെ എച് എൻ എ പ്രസിഡണ്ട് ജി കെ പിള്ള അനുശോചനം രേഖപ്പെടുത്തി.

കെ എച് എൻ എ എക്സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് പിള്ള, ട്രെഷറർ ബാഹുലേയൻ രാഘവൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി. അത്യന്തം സങ്കടകരമായ ഈ അവസ്ഥയെ നേരിട്ട് കുടുംബവുമായി മുന്നോട്ടുപോകാനുള്ള ആത്മബലം ശ്രീകുമാറിന് സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും കുടുംബത്തിന് വേണ്ട എന്ത് സഹായവും നല്കാൻ കെ എച് എൻ എ ഒപ്പം ഉണ്ടാകുമെന്നും ജികെ പിള്ള അറിയിച്ചു.

പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവെൽ കുടുംബാംഗമായ ഉഷ അമേരിക്കയിലെത്തിയിട്ടു 36 വർഷമായി. ന്യൂയോർക് വെസ്റ്റ് പ്ലെയ്ൻസിലെ ഹോസ്പിറ്റലിൽ റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയി ജോലിചെയ്തു വരികയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News