അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ മലയാളികളുടെ കൂട്ടായ്മയായ അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ ((AMMA) ഇന്ത്യന്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ജനുവരി 29-നായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍, വടകര എം‌എല്‍‌എ കെ കെ രമ, പൂഞ്ഞാര്‍ മുന്‍ എം‌എല്‍‌എ പി.സി. ജോര്‍ജ്, മൂവാറ്റുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോയ്‌സ് മേരി ആന്റണി എന്നിവരും, അമേരിക്കയില്‍ നിന്ന് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട് എന്നിവരും വീഡിയോ കോണ്‍ഫറന്‍സ് വഴി ആഘോഷത്തില്‍ പങ്കെടുത്തു.

അമ്മയുടെ ഭാരവാഹികള്‍ ഭദ്രദീപം കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ഷാനു പ്രകാശ് സ്വാഗതവും, പ്രസിഡന്റ് ഡൊമനിക് ചാക്കോനാല്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. ജോയിച്ചന്‍ കരിക്കാടന്‍, സിജു ഫിലിപ്പ് എന്നിവര്‍ റിപ്പബ്‌ളിക് ദിന സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് നടത്തിയ കലാപരിപാടികളില്‍ സ്‌നേഹ സജിമോളുടെ ‘ഭാരതമാതാ ‘ടാബ്‌ളോയും, സന ഇറാനിക്കലിന്റെ നൃത്തവും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

വിവിധ കലാപരിപാടികളോടെ നടത്തപ്പട്ട ഈ ആഘോഷത്തില്‍ അറ്റ്‌ലാന്റായിലെ മലയാളി സമൂഹത്തിലുള്ള പല ഉന്നത വൃക്തികളും പങ്കെടുത്തു.

പരിപാടിക്ക് നേതൃത്വം കൊടുത്ത ജയിംസ് ജോയി, റോഷല്‍ മിറാന്‍ഡസ്, തരിയന്‍ ലൂക്കോസ്, ശ്രുതി ശ്രീജിത്, ആനി, എന്നിവര്‍ക്കും, ഈ സംരംഭം വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും ശ്രീമതി അമ്മു സഖറിയ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News