കാര്‍ തടഞ്ഞുനിര്‍ത്തി കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: ഹോട്ടല്‍ അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞുനിര്‍ത്തി കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തി. സുഫി മക്കാനി ഹോട്ടല്‍ ഉടമയായ ജംഷീര്‍ ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടല്‍ അടച്ച് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത് വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

അടുത്തുള്ള മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപ്പെട്ടിരുന്നു. ഇരുന്നൂറ് മീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് ജസീറിനെ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നു. പ്രതികൾ ഓടിപ്പോയ വഴിയിലെ സിസിടിവി പരിശോധിച്ച പൊലീസ് കുറച്ചകലെയുള്ള ഒരു കെട്ടിടത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment