ന്യൂയോര്‍ക്ക്: ഞായറാഴ്ച രാവിലെ നിര്യാതയായ ഫോക്കാന മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവുമായ എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന് ഫൊക്കാന നേതൃത്വം അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം ഫ്ലോറിഡയിൽ നിന്നെത്തിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം നടന്ന വെയ്ക്ക് ശിശ്രൂഷയിൽ പങ്കെടുക്കുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു.
ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് സെർക്രട്ടറി സജി പോത്തൻ, നാഷണൽ കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ പിള്ള, ജോയി ഇട്ടൻ, ഫൊക്കാന മുൻ സെക്രട്ടറി ടെറൻസൺ തോമസ് തുടങ്ങിയ നേതാക്കളും ജോർജി വർഗീസിനൊപ്പം ഉഷയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ഫൊക്കാന കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് അംഗങ്ങളെയാണ് നഷ്ടമായത്. ഫ്ലോറിഡ മുൻ ആർ.വി.പി. ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ, ഉഷ ഉണ്ണിത്താൻ എന്നിവർക്കായി ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം അനുസമരണ യോഗം ചേരുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്‍ഗീസ് അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news