ധരം സൻസദിലെ പ്രസ്താവനകൾ ഹിന്ദുത്വമല്ല, ആർഎസ്എസ് അതിൽ വിശ്വസിക്കുന്നില്ല: മോഹൻ ഭാഗവത്

നാഗ്പൂർ: അടുത്തിടെ നടന്ന ‘ധരം സൻസദ്’ പരിപാടിയിൽ നടത്തിയ പരാമർശങ്ങൾ ഹിന്ദുത്വത്തിന് നിരക്കുന്നതല്ലെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻ ഭാഗവത്. ഹരിദ്വാറിലും ഡൽഹിയിലും നടന്ന ധരം സൻസദുകൾ അടുത്തിടെ മതനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങൾ കാരണം വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഹരിദ്വാറിൽ യതി നരസിംഹാനന്ദും ഡൽഹിയിൽ ‘ഹിന്ദു യുവ വാഹിനി’യും നടത്തിയ പരാമർശങ്ങൾ ന്യൂനപക്ഷ സമുദായത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു. “ധരം സൻസദിൽ നിന്ന് പുറത്തുവന്ന പ്രസ്താവനകൾ ഹിന്ദു വാക്കുകളോ പ്രവൃത്തിയോ അല്ല. ഞാൻ ചിലപ്പോൾ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ അത് ഹിന്ദുത്വമല്ല, ആർഎസ്എസോ ഹിന്ദുത്വത്തെ പിന്തുടരുന്നവരോ ഇതിൽ വിശ്വസിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങളോ ശത്രുതയോ കണക്കിലെടുത്ത് നടത്തുന്ന പ്രസ്താവനകൾ ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും ഭഗവത് പറഞ്ഞു. “ആർഎസ്എസോ യഥാർത്ഥത്തിൽ ഹിന്ദുത്വത്തെ പിന്തുടരുന്നവരോ അതിന്റെ തെറ്റായ അർത്ഥത്തിൽ വിശ്വസിക്കുന്നില്ല. സന്തുലിതാവസ്ഥ, മനഃസ്സാക്ഷി, എല്ലാവരോടും ഉള്ള അടുപ്പം എന്നിവയാണ് ഹിന്ദുത്വയെ പ്രതിനിധീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News