നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്വപ്‌ന സുരേഷിന് ഇ.ഡി സമന്‍സ്; അന്വേഷണവുമായി സഹകരിക്കും; 15ന് ഹാജരാകും

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കറാണെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിന്. ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന കാണിച്ച് സ്വപ്‌നയ്ക്ക് സമന്‍സ് അയച്ചതായി ഇ.ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഇ.ഡിയുടെ സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഇമെയിലിലേക്ക് അയച്ചോ എന്നറിയില്ല. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കാരണം ഇ-മെയില്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥര്‍ തന്നെ മൊൈബലില്‍ വിളിച്ചിട്ടില്ല. സമന്‍സ് വന്നിട്ടുണ്ടെങ്കില്‍ ഹാജരാകും. അവര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. അന്വേഷണവുമായി സഹകരിക്കും. 15ന് ഹാജരാകും, കാരണം താനിപ്പോഴും പ്രതിയാണെന്നും സ്വപ്‌ന പറഞ്ഞു.

സ്വപ്‌ന ആരോപണം ഉന്നയിച്ച ശിവശങ്കര്‍ സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലിരിക്കുന്നയാളാണ്, ഭയമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് “ആത്മഹത്യയുടെ മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് മറ്റൊന്നിനെയും പേടിയില്ല’ എന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ജീവിതമോ മരണമോ എന്നതിനു മുന്നില്‍ നില്‍ക്കുന്ന ആള്‍ക്ക് മറ്റെന്ത് പേടിക്കാനാണ്. സത്യസന്ധമായി തന്നെ വിവരങ്ങള്‍ പറയും,” സ്വപ്‌ന പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ ശബ്ദരേഖ. ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയവേയാണ് ശബ്ദരേഖ പുറത്തുവരുന്നത്. ശിവശങ്കര്‍ സഹായിക്കുമെന്ന് പറഞ്ഞിട്ടാണെന്നും പറഞ്ഞ് ഒരു പോലീസുകാരിയാണ് തന്റെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞു. ശബ്ദരേഖയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ലായിരുന്നുവെന്നും അവര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News