കുവൈറ്റ് സിറ്റി : രാജ്യത്തു നിന്നും ഹൃസ്വ യാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
പരമാവധി മൂന്നു ദിവസത്തേക്ക് യാത്ര ചെയ്യുന്ന യാത്രികര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിയാല്‍ നേരത്തെയെടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മടങ്ങാന്‍ അനുവദിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്തു നിന്നും പുറത്തേക്ക് പോയി തിരിച്ച് വരുന്ന യാത്രക്കാര്‍ക്ക് ഒരൊറ്റ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും.
സലിം കോട്ടയില്‍