തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണമായും തുടങ്ങുവാനുളള തീരുമാനമെടുത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ മോഡല്‍ പരീക്ഷയുള്‍പ്പെടെയുളള പരീക്ഷകള്‍ നടത്തുമെന്നും ക്ലാസുകള്‍ പൂര്‍ണമായി ആരംഭിക്കുമെന്നും പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കും.
പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുകയെന്നതാണ് ആദ്യപടി ഇതിനായി ഫോക്കസ് ഏരിയ പരിഷ്കരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കാനുളള അവകാശം അധ്യാപകര്‍ക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യസമയത്ത് ഉണ്ടാകുമെന്നു മന്ത്രി കൂട്ടി ചേര്‍ത്തു.