സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10,12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 നു തുടങ്ങും. രണ്ടാം ടേം പരീക്ഷയാണു നടക്കുന്നത്.

വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തി പരീക്ഷയെഴുതേണ്ടിവരും. ഒന്നാം ടേമിലെ പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയിരുന്നു. പരീക്ഷാ തീയതികള്‍ cbse.nic.in എന്ന വെബ്സൈറ്റിലൂടെ പിന്നീട് പുറത്തുവിടും.
ആദ്യ ടേമിലെ അപേക്ഷിച്ച് ചോദ്യപേപ്പറില്‍ മാറ്റമുണ്ടാകുമെന്നു സി.ബി.എസ്.ഇ. പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു. ആദ്യ ടേമില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടാം ടേമില്‍ ഒബ്ജക്ടീവ് – സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. മാതൃകാ ചോദ്യപേപ്പര്‍ സി.ബി.എസ്.ഇയുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ കോവിഡ് മൂലം ബോര്‍ഡ് പരീക്ഷ തടസപ്പെട്ടിരുന്നു.

 

 

Print Friendly, PDF & Email

Leave a Comment