തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 23,253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേര് മരിച്ചു. ഇന്നലെ 84,919 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 27.38 ആണ് ടി.പി.ആര്. രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും അപ്പീല്‍ നല്കിയ 627 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി.
എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ. വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര് വീടുകളിലും 8194 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,366 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേര് രോഗമുക്തി നേടി. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,26,884 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,68,54,478), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,27,32,895) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള 74 ശതമാനം (11,27,042) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 8 ശതമാനം (1,24,679) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.