ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ഡേ പ്രമാണിച്ച് ഖത്തര്‍ അസ്ലഹീസ് കൂട്ടായ്മ ഖത്തര്‍ ഉസ്വ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വക്റ സ്പോട്സ് മൈതാനിയില്‍ നടന്ന പരിപാടി സെക്രട്ടറി അസ്ലഹി ശംസുദ്ദീന്‍ ഹുദവി ഫ്ളാഗ് ഓഫ് ചെയ്തു.
വര്‍ക്കിംഗ് സെക്രട്ടറി അസ്ലഹി സൈഫുദ്ദീന് ഹുദവി, ട്രഷറര്‍ അസ്ലഹി അമീറലി ഹുദവി, എക്സിക്യൂട്ടീവ് അംഗങ്ങളായ നൈസാം ഹുദവി, അഹ്മദ് ഹുദവി, സ്വാദിഖ് ഹുദവി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി. തുടര്‍ന്ന് സൗഹൃദ ക്രിക്കറ്റ് മാച്ചും അരങ്ങേറി.