യോഗിയുടെ പ്രസ്താവനയില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ല: ഇടത് എംപിമാര്‍ രാജ്യസഭ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ലമെന്റിലും പ്രതിഷേധം. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് ഇടത് എംപിമാര്‍ പ്രതിഷേധിച്ച് സഭ വിട്ടു.

ജോണ്‍ ബ്രിട്ടാസ് എംപിയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. യോഗിയുടെ കേരളത്തിനെതിരായ പരാമര്‍ശനം ഹീനമാണെന്ന് എളമരം കരീം എംപി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കാഷ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ദിവസമാണ് യോഗി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment