കര്‍ണാടകയിലെ ഹിജാബ് വിലക്ക് ഇടക്കാല സ്‌റ്റേയില്ല; ഉചിത സമയത്ത് ഇടപെടുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ഉചിതമായ സമയത്ത് ഇടപെടുമെന്ന് സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ ഉന്നയിച്ച ആവശ്യം നിരാകരിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. മതപരമായ വേഷങ്ങള്‍ കോളജുകളില്‍ വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല തീരുമാനത്തിനെതിരേ അടിയന്തര വാദം കേള്‍ക്കണമെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടത്. മതവിശ്വാസത്തിനുള്ള മൗലിക അവകാശം ഹനിക്കപ്പെട്ടു എന്നാണു പരാതിക്കാരുടെ വാദം.

കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരേ പരാതിക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇടക്കാല വിധി മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഇതര വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിക്കള്‍ക്കും ഇടയില്‍ വിവേചനം ഉണ്ടാക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മതേതര വിരുദ്ധമാണെന്നും ആരോപിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment