പാലക്കാട്: ചെറാട് കൂമ്പാച്ചി മലയില്‍ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ച് പാലാക്കാട് എം.പി വി.കെ ശ്രീകണ്ഠന്. ബാബുവിന് വീട് വയ്ക്കാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംപി അറിയിച്ചു. ബാബുവിന് ജന്മദിനാശംസ നേരാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്
ചെറുപ്പക്കാര്‍ക്ക് ഒരു മാതൃകയാണ് ബാബു, മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമയാണ് ബാബു. നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയാണ് ബാബുവിന്റെ തിരിച്ചുവരവ്. ബാബുവിന്റെ പിറന്നാള്‍ ആണെന്ന് അറിഞ്ഞു അതില്‍ ഏറെ സന്തോഷം.
ജീവിതത്തിലേക്ക് വലിയൊരു തിരിച്ചുവരവാണ് ബാബു നടത്തിയിരിക്കുന്നത്. ഈ ആത്മധൈര്യം ഉയരങ്ങളില്‍ എത്തിക്കട്ടെ മറ്റുള്ളവര്‍ക്ക് ആത്മധൈര്യം പകര്‍ന്ന് കൊടുക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. വീട് വച്ച് കൊടുക്കനായി ഞാന്‍ തന്നെ മുന്‍കൈ എടുക്കും. വി.കെ ശ്രീകണ്ഠന് പറഞ്ഞു.