കണ്ണൂര്‍: കണ്ണൂരില്‍ കല്യാണ വീട്ടിനു നേര്‍ക്കുണ്ടായ ബോംബേറില്‍ യുവാവ് മരിച്ചു. . ഏച്ചൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ബാലക്കണ്ടി ഹൗസില്‍ മോഹനന്റെ മകന് ജിഷ്ണു(26) ആണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റുതോട്ടടയില് കല്യാണ വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വാനിലെത്തിയ പത്തംഗ സംഘം വീടിന് നേരെ ബോംബെറിഞ്ഞു. സംഭവസമയം വരനും വധുവും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി റോഡില്‍ ചിന്നി ചിതറിയ നിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്.
ബോംബ് ഏറില്‍ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ യുവാവ് തന്നെയാണെന്നാണ് വിവരംവാണ് കൊല്ലപ്പെട്ടത്. സംഘാംഗം എറിഞ്ഞ നാടന്‍ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടന്‍ബോംബ് പൊട്ടിയില്ല. ഇത് എടുക്കാന്‍ പോകുമ്പോള്‍ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു.
സംഭവത്തിനു ശേഷം അക്രമി സംഘത്തിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍നിന്നാണ് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് കരുതുന്നത്. സ്ഫോടനത്തില്‍ ഹേമന്ത്, രജിലേഷ് , അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടേത് സാരമായ പരിക്കാണ്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം.
തോട്ടടയിലെ സുനില്‍ കുമാറിന്റെ മകന്റെ സിന്ദൂരം എന്ന കല്യാണവീടിന് സമീപത്തെ റോഡിലായിരുന്നു സംഭവമുണ്ടായത്. കല്യാണവീട്ടില്‍ ശനിയാഴ്ച അര്‍ധരാത്രി 12 ഓടെ ചെറുപ്പക്കാര്‍ പാട്ട് പാടിയതുമായി ബന്ധപ്പെട്ട പ്രശ്നം വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയിരുന്നു.
ഏച്ചൂര്‍ ഭാഗത്തുനിന്ന് വന്ന യുവാക്കളും തദ്ദേശവാസികളായ യുവാക്കളും ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം. ഇതിനിടെ ചിലര്‍ക്ക് മര്‍ദനമേറ്റതായും പറയുന്നു. പ്രശ്നം പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വച്ചായിരുന്നു തോട്ടടയിലെ ഷമില്‍ രാജിന്റെ വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news