എറിന്‍ ജാക്‌സണ്‍ സ്‌കേറ്റിംഗ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യത്തെ ബ്‌ളാക്ക് വുമണ്‍

വാഷിംഗ്ടണ്‍ : ചൈനയില്‍ നടക്കുന്ന 2022 വിന്റര്‍ ഒളിംപിക്‌സില്‍ ഒളിമ്പിക്‌സില്‍  500 മീറ്റര്‍ സ്‌കേറ്റിംഗില്‍ ഏറ്റവും വേഗതയേറിയ താരം അമേരിക്കയില്‍ നിന്നുള്ള എറിന്‍ ജാക്സണ്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി . ഫെബ്രു.12  ശനിയാഴ്ചയായിരുന്നു സ്‌കേറ്റിംഗ് ഫൈനല്‍ .

1994 ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ വനിത സ്‌കേറ്റിംഗില്‍ ഗോള്‍ഡ് മെഡലിന് അര്‍ഹയായത് . ഒരു കറുത്തവര്‍ഗക്കാരി എന്ന പ്രത്യേകത കൂടി ഈ മെഡലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. 37.04 സെക്കന്റ് കൊണ്ടാണ് 500 മീറ്റര്‍ സ്‌കേറ്റിംഗ് എറിന്‍ പൂര്‍ത്തീകരിച്ചത് .

29 വയസ്സുള്ള എറിന്‍ ആദ്യം ഇന്‍ലൈന്‍ സ്‌കേറ്ററായിരുന്നുവെങ്കിലും 2017 ലാണ് ഐസ് സ്‌കേറ്റിംഗിലേക്ക് മാറിയത് . 2021 ല്‍ പോളണ്ടില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ 500 മീറ്റര്‍ സ്പീഡ് സ്‌കേറ്റിംഗില്‍ വിജയിച്ചിരുന്നു . ഫ്‌ലോറിഡായിലായിരുന്നു ഇവരുടെ ജനനം . ഷോര്‍സ് ക്രിസ്ത്യന്‍ അക്കാദമിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍ന്ന് മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ യൂണിവേഴ്സിറ്റി ഓഫ് ഫ്‌ലോറിഡയില്‍ നിന്നും ബിരുദം നേടി .

2008-09 ജൂനിയര്‍ വേള്‍ഡ് ച്യമ്പ്യന്‍ഷിപ്പില്‍ 500 മീറ്റര്‍ സ്‌കേറ്റിംഗിലും ഇവര്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു . 2022 വിന്റര്‍ ഒളിംപിക്‌സില്‍ വെറും നാല് മാസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. റിനെ ഹില്‍ഡി ബ്രാന്‍ഡായിരുന്നു ഇവരുടെ പരിശീലകന്‍ . ഏറിന്റെ ചരിത്രവിജയത്തില്‍ അഭിമാനിക്കുന്നുവെന്ന് കോച്ച് ഹില്‍ഡി പറഞ്ഞു .

Print Friendly, PDF & Email

Leave a Comment