ജോൺസൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലിയുമായി വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ്

മലയാളികളുടെ മനസ്സിൽ മെലഡിയുടെ മാന്ത്രിക സംഗീതംകൊണ്ട് അമരത്വം നേടിയ സിനിമാ സംഗീതലോകത്തെ അതുല്യ പ്രതിഭ ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് ഒരുക്കിയ സംഗീത സായാഹ്നം സംഗീത പ്രേമികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഫിലാഡൽഫിയ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ‘ട്രിബ്യുട്ട് റ്റു ജോൺസൺ മാസ്റ്റർ’ എന്ന സംഗീത പരിപാടിയിൽ ശബരീനാഥ് നായർ, അഞ്ജലി ജയറാം, സാബു പാമ്പാടി, റിനെ ജോസഫ്, രഞ്ജിത്ത് പിള്ള, രേണു അലക്സ്, പ്രവീൺ രാജ്, ആനി എബ്രഹാം, സിർലി ജീവൻ, ഗൗരി നായർ തുടങ്ങിയ ഗായകർ പങ്കെടുത്തു.

പതിവിൽ നിന്നും വ്യത്യസ്ഥമായി അടിപൊളി ഗാനങ്ങൾ ഒഴിവാക്കി മെലഡികൾ മാത്രം ഗായകർ ആലപിച്ചപ്പോൾ ആസ്വാദക സദസ്സ് മറ്റൊരു തലത്തിലേക്കുയർന്നു. ജോൺസൺ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനത്തിനൊപ്പം ഡോ. ആനി എബ്രഹാം അവതരിപ്പിച്ച നൃത്തശില്പവും ശ്രദ്ധേയമായി. പ്രശസ്ത നൃത്താധ്യാപിക നിമ്മി ദാസ് ചടങ്ങിൽ എം.സി. ആയി പ്രവർത്തിച്ച്‌ ആലപിക്കപ്പെട്ട ഓരോ ഗാനത്തിനും മികച്ച ഉപക്രമം നൽകി.

നിലവിലെ പാൻഡെമിക് സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട സദസിനു മാത്രമായി പങ്കാളിത്തം തുടക്കത്തിൽ പരിമിതപ്പെടുത്തിയെങ്കിലും സംഗീത പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു കൂടുതൽ ആസ്വാദകരെ ഉൾക്കൊള്ളിക്കുവാൻ സംഘാടകർ നിർബന്ധിതരായി. ആലപിച്ച ഓരോ ഗാനവും തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞ കൈയ്യടികളോടെ വരവേറ്റത് മലയാളി മനസുകളിൽ ജോൺസൺ മാസ്റ്റർ പതിപ്പിച്ച വ്യക്തിമുദ്രയുടെ അടയാളമായി.

Mimi Moynihan realtor, ജോണി ഓട്ടോ ബോഡി പ്രൊപ്രൈറ്റർ ജോൺ തോമസ് എന്നിവർ പരിപാടിയുടെ മുഖ്യ സ്പോൺസർമാരായിരുന്നു. ഡോക്ടർ ബിനു ഷാജിമോൻ കോവിഡ്-19 വാക്സിനേഷൻ കാർഡ് പരിശോധിച്ച് കാണികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുഖ്യ ചുമതല വഹിച്ചു.

സംഗീത സായാഹ്നത്തിന് സന്തോഷ് ഏബ്രഹാം (ചെയർമാൻ), സിനു നായർ (പ്രസിഡന്റ്), സിജു ജോൺ (ജനറൽ സെക്രട്ടറി), ജോസഫ് കുര്യാക്കോസ് (ജോ. ട്രഷറര്‍), സൂരജ് ദിനമണി (കൾച്ചറൽ ഫോറം) എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News