‘പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു’; മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു; പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ന്യുഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ നേതാവുമായ അശ്വിനി കുമാര്‍ പാര്‍ട്ടിവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് അശ്വിനികുമാറിന്റെ തീരുമാനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം.

സംസ്ഥാന കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാര്‍ട്ടി വിടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ‘നിലവിലെ സാഹചര്യത്തില്‍ തന്റെ അന്തസിന് യോജിച്ച രീതിയില്‍, പാര്‍ട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു’ – അശ്വനി കുമാര്‍ കത്തില്‍ പറയുന്നു.

46 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അശ്വനി കുമാര്‍ ഉപേക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ തനിക്ക് നല്‍കിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും എന്നാല്‍ പൊതുപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു അശ്വനി കുമാര്‍. നേരത്തെ പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട്
മുതിര്‍ന്ന 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക്, തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment