കളമശേരിയില്‍ ലുലു ഫുഡ്പാര്‍ക്ക്; കേരളത്തിലെ ഭക്ഷ്യമേഖലയില്‍ 400 കോടി നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്

ദുബായ്: കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയില്‍ കളമശേരിയിലാണ് 400 കോടി രൂപ മുതല്‍ മുടക്കില്‍ ലുലുഫുഡ് പാര്‍ക്ക് ആരംഭിക്കുകയെന്ന് ദുബായില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഭക്ഷ്യ പ്രദര്‍ശനമായ ഗള്‍ഫുഡില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കേന്ദ്രം 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. ആദ്യഘട്ടത്തില്‍ 250 ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമുദ്രോല്‍പന്ന കയറ്റുമതി കേന്ദ്രം മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

150 കോടി രൂപ മുതല്‍ മുടക്കുള്ള കേന്ദ്രം പൂര്‍ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 1500 കോടി രൂപയുടെ പദ്ധതികളാണ് കേരളമടക്കം ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നതെന്നും എം.എ. യൂസഫലി അറിയിച്ചു.

അനില്‍ സി. ഇടിക്കുള

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News