ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 27 ന്

ഗാര്‍ലന്റ് (ഡാളസ്): ഇന്ത്യ കള്‍ച്ചറല്‍ എജ്യുക്കേഷന്‍ സെന്ററും, ഡാളസ് കേരള അസ്സോസിയേഷനും സംയുക്തമായി ടാക്‌സ് സെമിനാര്‍ ഫെബ്രുവരി 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു.

ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എന്‍ ഓഡിറ്റര്‍ ഹരി പിള്ള സി പി എ ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിക്കും. വെർച്യുൽ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങളും ലഭിക്കും.
പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ഹരിദാസ് തങ്കപ്പൻ,പ്രസിഡന്റ്(214 908 5686 ) എന്നിവരുമായി ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറി അനശ്വരം മാംമ്പിള്ളി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News