ഇന്നത്തെ നക്ഷത്ര ഫലം (ഫെബ്രുവരി 21, 2022)

മേടം

ഇന്നത്തെ ദിവസം സന്തോഷ പ്രദമായിരിക്കും. പ്രത്യേകിച്ചും കുടുംബാന്തരീക്ഷം.ദാമ്പത്യ ബന്ധങ്ങള്‍ക്ക് ഏറ്റവും നല്ല സമയം. ജീവിത പങ്കാളിയുമായി ഊഷ്മളമായ ചില നിമിഷങ്ങള്‍ പങ്കിടുക,സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്. വികാരപരമായ കൊണ്ടുള്ള പെരുമാറ്റം ജീവിത പങ്കാളിയുടെ കോപത്തിന് കാരണമാകാം. ജോലിയില്‍ നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍ നിന്നും സംഘര്‍ഷണങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രക്ക് നല്ലസമയം. ഒരു കാറ് വാങ്ങാനും ഇന്ന് നല്ല ദിവസമാണ്.

ഇടവം

ശാരീരികമായും മാനസികമായും സുഖം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും ഉല്ലാസകരമായ വേളകളും നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാമകുകയും ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാക്കുകുകയും ചെയ്യും. തന്മൂലം അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. നിങ്ങളുടെ കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. മാതൃ ഭവനത്തിൽ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വിലകൂടിയ ഒരു രത്നമോ അതുപോലുള്ള മറ്റ് പൈതൃക സ്വത്തുക്കളോ നിങ്ങള്‍ക്ക് ലഭ്യമാകില്ലെന്ന് ആരറിഞ്ഞു. രോഗികള്‍ക്ക് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. വളരെ മുമ്പ് സ്‌തംഭിച്ചു പോയ ജോലികള്‍ മാന്ത്രിക ശക്തി കൊണ്ടെന്ന പോലെ വീണ്ടും ആരംഭിക്കപ്പെടും.

മിഥുനം

നിങ്ങളുടെ വികാരങ്ങൾ കൂടുതൽ ഉയരാന്‍ അനുവദിക്കരുത്. ഒരു സ്‌ത്രീ നിങ്ങളെ വികാര പരമായി കൈകാര്യം ചെയ്യാൻ അനുവദിക്കുന്നെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു സ്ത്രീയേക്കാൾ ജലാശയങ്ങള്‍ ആയിരിക്കും നിങ്ങൾക്ക് അപകടകരമായി മാറുന്നത്. ആയതിനാൽ ഇന്ന് ജലസ്രോതസ്സുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും അകന്നു നിൽക്കുക.

കര്‍ക്കിടകം

എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്തി ആകാം അത്. താന്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്ത പക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അങ്ങനെ വീട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണം നഷ്‌ടമായേക്കും. നിങ്ങള്‍ക്ക് പാചക മറിയാമെങ്കില്‍ വലിയ പ്രശ്നമില്ല. ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതു കൊണ്ട് ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

ചിങ്ങം

എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു മിതമായ ദിവസം. ഇത് നിങ്ങൾക്ക്‌ കുടുംബവുമൊത്ത് നല്ല ദിവസമായിരിക്കും, . നിങ്ങൾ കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, ഇതു നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തിക ലാഭം നിങ്ങൾക്ക് നഷ്ടപ്പെടുന്നതായിരിക്കും, ഈ ദിവസം സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും.

കന്നി

ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും.

തുലാം

പണത്തിന്‍റെയും സാമ്പത്തിക ഇടപാപടിന്റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷമതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സല്‍ക്കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം

സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്തണം. വ്യാകുലതയും,ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദേശമുണ്ടെങ്കില്‍ അത് മാറ്റിവെക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികൾക്കായി നിങ്ങള്‍ പണം ചിലവാക്കുന്നത് കൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.

ധനു

നിങ്ങള്‍ക്ക് അല്ലലില്ലാത്ത കുട്ടിക്കാലത്തിലേക്ക് പോകാന് ആഗ്രഹമുണ്ടാകും. നിങ്ങളത് നടപ്പിലാക്കുന്നത് നഗരപ്രാന്തത്തിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചുകൊണ്ട് ആയിരിക്കാം. കൂടാതെ നിങ്ങള്‍ ഒരു പഴയ സ്നേഹിതനെ കണ്ടുമുട്ടിയേക്കാം.

മകരം

ഇന്ന് നിങ്ങള്‍ ജോലിയുടെ കാര്യത്തിൽ അംഗീകരിക്കപ്പെടും. എന്നാൽ മറ്റുള്ള സന്ദർഭങ്ങളിലെ പോലെ നിങ്ങളുടെ സഹപ്രവർതത്തകർ നിങ്ങളുടെ അഭിവൃദ്ധിയില് അസൂയപ്പെടുകയില്ല. അവര് ഹൃദയംഗമമായി നിങ്ങളെ അനുകൂലിക്കും. ജോലി മാറാന് ആഗ്രഹിക്കുന്നവർ ആ ചിന്ത കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കുക. ഇത് അതിനു പറ്റിയ സമയമായിരിക്കില്ല.

കുംഭം

എതിരാളികളുമായി ഇന്ന് വടംവലിക്ക് പോകാതിരിക്കുക. ശാരീരികാസ്വാസ്വസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം

അധാര്‍മ്മിക വൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അനുഗ്രഹം നിങ്ങളെ നയിക്കും.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News