കേരള ബിസിനസ് ഫോറം ബിസിനസ് മീറ്റ് 2022 മാര്‍ച്ച് രണ്ടിന്

ദോഹ: ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം കോവിഡാനന്തര കാലത്ത് ബിസിനസ്സിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന മലയാളി സംരംഭകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ‘ എക്‌സ്‌പ്ലോര്‍ അണ്‍ എക്‌സ്‌പ്ലോര്‍ഡ് ‘ എന്ന ആശയവുമായി ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് രണ്ടിന് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെ വെസ്റ്റിന്‍ ഹോട്ടലില്‍ വെച്ചാണ് മീറ്റ് നടക്കുന്നത്.

മീറ്റില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെനിയ, റുവാണ്ട, ടാന്‍സാനിയ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്കുള്ള അംബാസിഡര്‍മാരും അതാത് രാജ്യങ്ങളില്‍ നിന്നുള്ള ഖത്തറിലെ വ്യാവസായിക പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. ചര്‍ച്ചകളില്‍ മോഡറേറ്ററായി പങ്കെടുക്കുന്നത് സി.എ ഗോപാല്‍ ബാലസുബ്രമണ്യനാണ്. ചടങ്ങില്‍ ‘പ്രവാസി ഭാരതീയ സമ്മാന്‍’ പുരസ്‌കാര ജേതാവ് ഡോ. മോഹന്‍ തോമസിനെ ആദരിക്കും.

രജിസ്‌ട്രേഷനായി https://docs.google.com/forms/d/e/1FAIpQLSeDzdyfRRjAq4JoiWDsmG63VSkfc4mTP-gYrrJpJ21-_gi1Eg/viewform
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി 55806699 / 33576448 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News