ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അരമനയുടെയും ചാപ്പലിന്റെയും കൂദാശ നവംബര്‍ 30 ശനിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ്സ് മാര്‍ യൂസേബിയോസ്സ് മെത്രാപൊലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്നു. ഹൂസ്റ്റണ്‍, ഡാലസ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും അടങ്ങുന്ന വലിയൊരു സമൂഹം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
നൂറ് ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ‘ഊര്‍ശ്ലേം’ ഓര്‍ത്തഡോക്സ് സെന്റര്‍ എന്ന് നാമകരണം ചെയ്തിട്ടുളള ഈ ഓര്‍ത്തഡോക്സ് വില്ലേജില്‍ അരമന കെട്ടിട സമുച്ചയവും, ചാപ്പലും, ഗസ്റ്റ് ഹൗസും പ്രവര്‍ത്തനം ആരംഭിച്ചു.
ഭാവിയില്‍ പുതിയ ഭദ്രാസന കേന്ദ്രത്തില്‍ ഓര്‍ത്തഡോക്ള്‍സ് മ്യുസിയം,വൈദീക പരിശീലനകേന്ദ്രം , ആശ്രമം, യൂത്ത് സെന്റെര്, ഓര്‍ത്തഡോക്സ് വില്ലേജ്, റിട്ടയെര്‍മെന്റ് ഹോം , പ്രിലിമിനറി ഹെല്‍ത്ത് സെന്റെര്, ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാന്ഭദ്രാസനത്തിന്റെ നാനാ മുഖമായ വികസനത്തിനായി ഹൂസ്റ്റണില്‍ 100 ഏക്കറില്‍ ഭദ്രാസന ആസ്ഥാനം, വര്‍ഷങ്ങളായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഓര്‍ത്തഡോക്സ് വിശ്വാസികളുടെ വാര്‍ധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായി ഓര്‍ത്തോഡോക്സ് ചാപ്പല്‍, ലൈബ്രറി, റിട്ടയര്‍മെന്റു കമ്മ്യുണിറ്റി ഹോം, എന്നിവ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഓര്‍ത്തഡോക്സ് ഗ്രാമം എന്നിവ ലക്ഷ്യമിടുന്നു.
അതുപോലെ തന്നെ വളര്‍ന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ വിശ്വാസത്തില്‍ വളര്‍ത്തേണ്ട ആവശ്യകത മെത്രപൊലീത്ത തിരിച്ചറിയുന്നു. അതിനായി വെക്കേഷന് കാലഘട്ടങ്ങളില്‍ ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ താമസിപ്പിച്ചു കൊണ്ട് വിശ്വാസ പഠനകേന്ദ്രം ആരംഭിക്കണം എന്നതാണ് മെത്രപൊലീത്തയുടെ മറ്റൊരു സ്വപ്ന പദ്ധതി.
ആധുനിക കാലഘട്ടത്തില്‍ ചിലകുടുംബങ്ങളിലെങ്കിലും വിവാഹ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ച മെത്രപൊലീത്തയെ അസ്വസ്ഥമാക്കുന്നു. അതിനെ നേരിടുവാനായി സഭാ മക്കളെ ഒരുക്കിയെ മതിയാകൂ എന്ന തിരിച്ചറിവാണ് പ്രീ / പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍, യുവതീ യുവാക്കള്‍ ക്കായുള്ള ഒറിയേഷന് സെന്റര്‍ എന്നിവ പുതിയ ഭദ്രാസന കേന്ദ്രത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.
അമേരിക്കയില്‍ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിശ്വസികള്‍ക്ക് തങ്ങളുടെ ജോലി ഭാരങ്ങളുടെ ടെന്ഷനില് നിന്നെല്ലാം മാറി സമാധാന അന്തരീക്ഷത്തില്‍ നല്ല കാലാവസ്ഥയില്‍ ചെറിയ വെക്കേഷനായി ഒരാഴ്ച വരെ താമസിക്കുവാനുള്ള സൗകര്യം ക്രമീകരിക്കുവാന്‍ പുതിയ ഭദ്രാസന ആസ്ഥാനത്ത് സൗകര്യം ഒരുക്കുവാന്‍ ആഗ്രഹിക്കുന്നു.
സഭയിലെ ആദ്ധ്യാത്മിക സംഘടനകള്‍ക്ക് ഒരേ സമയം 100 പേര് വരെ ഉള്‍പ്പെടുത്തി വിവിധ ക്യാമ്പുകള്‍, കോണ്‍ഫ്രന്‍സുകള്‍ എന്നിവ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന കേന്ദ്രത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്. സന്യാസ ജീവിതത്തില്‍ താല്പര്യമുള്ള വൈദീകര്‍ക്കായി ഒരു സമ്പൂര്‍ണ മൊണാസ്ട്രി, അമേരിക്കയിലെ പ്രത്യേക സാഹചര്യത്തില്‍ ആവശ്യമായ വൈദീക പഠന കേന്ദ്രം എന്നിവയും ഭദ്രാസന ത്തിന്റെ ഭാവി പരിപാടികളിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫാദര്‍ ജോണ്സണ് പുഞ്ചക്കോണം CEO
ഓര്‍ത്തഡോക്സ് ടി.വി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply