രുചിയേറും മട്ടണ്‍ കട്‌ലറ്റ്

 

ചേരുവകള്‍

മട്ടണ്‍- 1 കിലോ
പച്ചമുളക്- 5 എണ്ണം
റൊട്ടിപ്പൊടി- 2 എണ്ണത്തിന്റെ
സവാള- 4 എണ്ണം
ഇഞ്ചി- 2 കഷണം
കറിവേപ്പില- 12 ഇതള്‍
കുരുമുളക് പൊടി- 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍
ചില്ലി സോസ്- 4 ടേബിള്‍ സ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പും വെള്ളവും- പാകത്തിന്

തയ്യാറാക്കുന്ന വിധം

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക.
മട്ടണ്‍ കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക.

തണുത്ത മട്ടണ്‍ കൂട്ടില്‍ ചില്ലിസോസ് ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച് ചെറുതായി പരത്തി വറുത്ത് കോരി ഉപയോഗിക്കാം.

Print Friendly, PDF & Email

Related News

Leave a Comment