Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

മീന്‍ കൊണ്ടൊരു വിഭവം (ഫിഷ് ബോള്‍)

February 3, 2021 , ജാസ്‌‌മിന്‍

വളരെ രുചികരമായ ഒരു മീന്‍ വിഭവമാണ് ഫിഷ് ബോള്‍, തയ്യാറാക്കാന്‍ വളരെ എളുപ്പവും

ചേരുവകള്‍

• അധികം മുള്ളില്ലാത്ത മീന്‍ – ഒരു കിലോ
• മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
• കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
• കോണ്‍‌ഫ്ലവര്‍ പൊടി – ഒരു ടീസ്പൂണ്‍
• ഇഞ്ചി അരച്ചത് – ഒരു ടീസ്പൂണ്‍
• വലിയ ജീരകം – അര സ്പൂണ്‍
• പുതിനയില ചെറുതായി അരിഞ്ഞത് – ആവശ്യത്തിന്
• ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
• സവാള ചെറുതായി അരിഞ്ഞത് – രണ്ടെണ്ണം
• കറിവേപ്പില ചെറുതായി അരിഞ്ഞത് – ആവശ്യത്തിന്
• ബ്രഡ് പൊടി – കാല്‍ കപ്പ്
• മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ മുള്ള് കളഞ്ഞ് ഉപ്പിട്ട് വേവിച്ച് ചെറുതായി മുറിക്കുക. അതിനോടൊപ്പം മല്ലിപ്പൊടി, കുരുമുളക് പൊടി, കോണ്‍‌ഫ്ലവര്‍, ഇഞ്ചി അരച്ചത്, വലിയ ജീരകം, പുതിനയില, ചെറു നാരങ്ങ നീര്, സവാള, കറിവേപ്പില, ബ്രഡ് പൊടി, മല്ലിയില എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയെടുക്കുക.

ചട്ടിയില്‍ ഫിഷ് ബോള്‍ വറുത്തെടുക്കാനുള്ളയത്ര വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ഉരുളകള്‍ എണ്ണയില്‍ വറുത്ത കോരുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top