കൊളസ്ട്രോള്‍ ഭയന്ന് മുട്ട ഉപേക്ഷിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത. ആരോഗ്യപാനീയങ്ങള്ക്കും, ഡയറ്റ് സപ്ലിമെന്റ്സിനും ശേഷം ‘ഹെല്‍ത്തി എഗ്ഗ്’ വിപണിയില്‍ എത്തിയിരിക്കുന്നു.
ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഈ മുട്ടയ്ക്ക് സാധാരണ മുട്ടയേക്കാള്‍ 20 ശതമാനം വില അധികമായിരിക്കും. സാധാരണ മുട്ടയ്ക്ക് സമാനമായ ആകൃതിക്കും വലുപ്പത്തിനും കളറിനും ഒപ്പം മണമില്ലെന്നുള്ളതും കൊളസ്ട്രോള്‍ രഹിതമാണെന്നുള്ളുന്നതും ‘ഹെല്‍ത്തി എഗ്ഗി’ന്റെ പ്രത്യേകതകളാണ്. കൊഴുപ്പ് രഹിതമായ മുട്ടയില്‍ പോഷകഘടകങ്ങള്‍ അവശ്യതോതില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.ഒമേഗ പിഎഫ്13, ഡിഎച്ച്എ, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി3 തുടങ്ങിയവയുടെ കലവറയാണ് ഈ ഹെല്‍ത്തി എഗ്ഗ്.
രുചിയുടെ കാര്യത്തില്‍ മുമ്പനായ ഈ മുട്ട എളുപ്പത്തില്‍ ദഹിക്കുമെന്നുള്ളതും ഗുണമാണ്. സ്വാഭാവികമായി ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണസാധനങ്ങളോടാണ് ആരോഗ്യം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് താത്പര്യം. ഓര്‍ഗാനിക് പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. ‘യോള്ക്കി’ എന്ന പേരില്‍ ബയോടെക് ഗ്രൂപ്പാണ് ഈ മുട്ട വിപണിയിലിറക്കിയിരിക്കുന്നത്.
ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു മുട്ട വിപണിയില്‍ എത്തുന്നതെന്ന് ബയോടെക് എംഡി സഞ്ജയ് പട്ടേല്‍ പറഞ്ഞു. നിലവില്‍ ഗുജറാത്തില്‍ മാത്രമാകും യോള്ക്കി ലഭ്യമാകുന്നത്. സൂററ്റില്‍ ഹെല്‍ത്തി എഗ്ഗുകള്ക്ക് വന്‍പ്രചാരമാണ് ലഭിക്കുന്നത്. ആരോഗ്യ ഗുണങ്ങളോടൊപ്പം വില അധികമില്ല എന്നുള്ളതും യോള്ക്കിയെ ആളുകളുടെ ഇഷ്ടമുട്ടയാക്കി. സാധാരണ മുട്ടയ്ക്ക് വിപണിയില്‍ 4 രൂപ വിലയുള്ളപ്പോള്‍ യോള്ക്കിക്ക് 5രൂപ 50 പൈസയാണ് വില. ജോലിക്കാരും യുവാക്കളുമാണ് ഹെല്‍ത്തി എഗ്ഗിന്റെ മുഖ്യ ഉപഭോക്താക്കളെന്ന് ഉദ്നയിലെ മുട്ട മൊത്ത വ്യാപാരി വിജയ് ബന്ദാരി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply