ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക്

shukkurകണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് കൈമാറി. കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ , ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍ .എ എന്നിവരടക്കം 33 പ്രതികളാണുള്ളത്.

കൊലപാതകത്തില്‍ പ്രമുഖ രാഷ്ട്രീയകക്ഷിയുടെ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടുന്ന ഉത്തരവാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുക. സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി സ്വീകരിക്കുന്നതെന്ന ആക്ഷേപവും അവര്‍ ഉന്നയിച്ചിരുന്നു. ലീഗ്- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബന്ധം വഷളായതും ഇതിന്റെ പേരിലാണ്. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പിയും ഈ വിഷയത്തില്‍ തിരുവഞ്ചൂരിന് എതിരെ രംഗത്ത് വന്നിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment