പ്രധാനമന്ത്രി ഇന്നെത്തും, കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ

manu chettanതിരുവനന്തപുരം: മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഇന്നു കേരളത്തിലെത്തും. നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്തും എറണാകുളത്തുമാണു പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍. വൈകിട്ടു വ്യോമസേനാ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും.

തുടര്‍ന്നു രാജ്ഭവനില്‍ അദ്ദേഹം വിശ്രമിക്കും. നാളെ രാവിലെ തിരുവനന്തപുരത്തു കനകക്കുന്നില്‍ പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയുടെ ഉദ്ഘാടനവും ടെക്നോ പാര്‍ക്കില്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സിയുടെ പുതിയ കെട്ടിട സമുച്ഛയത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. തുടര്‍ന്നു കൊച്ചിയിലേക്കു പോകുന്ന അദ്ദേഹം എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിനു സമര്‍പ്പിക്കും. അഞ്ചിനു കൊച്ചിയില്‍ ഡോ. എം.എം. ജേക്കബ് ശതാഭിഷേക സമ്മേളനത്തില്‍ പങ്കെടുത്തശേഷം അന്നുതന്നെ അദ്ദേഹം ഡല്‍ഹിക്കു മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ചു രണ്ടു നഗരങ്ങളിലും പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും നാളെയും കൊച്ചിയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News