തിരുവനന്തപുരം : പാചകവാതക വിലയില്‍ ഉണ്ടായിരിക്കുന്ന അനിശ്ചിതത്വത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധം അറിയിച്ചു. കമ്പനികളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കണമെന്നും ആം ആദ്മി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.സുഗതന് പ്രസ്താവനയില്‍ പറഞ്ഞു. സബ്സിഡി സിലിണ്ടറുകളുടെ കാര്യത്തിലും സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് സുഗതന് ആവശ്യപ്പെട്ടു. പാചകവാതക സബ്സിഡിയും ആധാറുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ക്കും അറുതിയുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് പാചകവാതക വിതരണം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതില്‍ പ്രതിഷേധിച്ച് ഹോട്ടലുകള്‍ ഇന്ന് അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. പല വീടുകളിലും പാചകം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക് കടക്കാത്ത പക്ഷം ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്തെ വീട്ടമ്മമാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ഡോ.സുഗതന് മുന്നറിയിപ്പ് നല്കി.