Flash News

ബ്രിസ്‌ബെയ്ന്‍ അന്താരാഷ്‌ട്ര ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ഷറപ്പോവയെ തകര്‍ത്ത് സെറീന ഫൈനലില്‍

January 3, 2014 , Moideen Puthenchira

SAREENA

ബ്രിസ്‌ബെയ്ന്‍ : ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന് തകര്‍പ്പന്‍ ജയം. ബദ്ധവൈരിയായ റഷ്യന്‍ താരം മരിയാ ഷറപ്പോവയെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 7-6 (9/7). ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം വിക്‌റ്റോറിയ അസരങ്കയാണ് സെറീനയുടെ എതിരാളി. പാത് റഫ്‌തര്‍ അരീനയില്‍ ഒരു മണിക്കുറും 43 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ സെറീന തോല്‍പിച്ചത്.

ആദ്യസെറ്റ് അനായാസം നേടിയ സെറീനക്ക് രണ്ടാം സെറ്റില്‍ ഷറപ്പോവയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. അവസാനമായി ഏറ്റുമുട്ടിയ പതിമൂന്ന് മത്സരങ്ങളിലും ഷറപ്പോവയെ സെറീന പരാജയപ്പെടുത്തിയിരുന്നു. 2004ന് ശേഷം സെറീനയെ പരാജയപ്പെടുത്താന്‍ റഷ്യന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ ക്വാര്‍ട്ടറില്‍ ഡിമിനിക സിബുല്‍കോവയെ തോല്‍പിച്ചാണ് സെറീന സെമിയിലേക്ക് യോഗ്യത നേടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top