മുംബൈ: ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി. ഏറെക്കാലമായി പ്രണയത്തിലായിരുന്നു പ്രിയ രുഞ്ചാലിനെയാണ് ജോണ്‍ വിവാഹംകഴിച്ചത്. രഹസ്യമായി നടത്തിയ വിവാഹം ട്വിറ്ററിലൂടെയാണ് ജോണ്‍ ലോകത്തെ അറിയിച്ചത്. ആരാധകര്‍ക്ക് നല്കിയ പുതുവത്സരാശംസയുടെ അവസാനത്തില്‍ ജോണ്‍ തന്റെ പേരിനൊപ്പം പ്രിയ എബ്രഹാം എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. ഇതോടെയാണ് ജോണും പ്രിയയും വിവാഹിതരായെന്നുള്ള കാര്യത്തിന് സ്ഥിരീകരണമായത്. നേരത്തെ ബിപാഷ ബസുവുമായി കടുത്ത പ്രണയത്തിലായിരുന്ന ജോണ്‍ ബിപാഷയുമായി വേര്പിരിഞ്ഞശേഷമായിരുന്നു പ്രിയയുമായി അടുപ്പത്തിലായത്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായി ജോലി നോക്കുകയാണ് പ്രിയ.