ബംഗളുരു: കര്‍ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു. തെക്കെ ഇന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ യെദ്യൂരപ്പ ബിജെപിയുമായി പിണങ്ങിയാണ് നേരത്തെ കെജെപി രൂപീകരിച്ചത്.
നരേന്ദ്രമോഡിയാണ് ഏകപ്രതീക്ഷയെന്ന് ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം യെദ്യൂരപ്പ പറഞ്ഞു. നരേന്ദ്രമോഡിയെ പിന്തുണയ്ക്കാന്വേണ്ടിയാണ് തന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെദ്യൂരപ്പയും ബിജെപി മന്ത്രിസഭയിലെ അംഗങ്ങളും നടത്തിയ വമ്പന്‍ അഴിമതികള്‍ 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. ബെല്ലാരി ഖനിമാഫിയക്ക് ബിജെപി നേതൃത്വം വഴിവിട്ട് സഹായം നല്കിയതും ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമായിരുന്നു.