സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് വീരപ്പ മൊയ്‌ലി

veerappa-moily01കൊച്ചി: സബ്സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. അങ്ങനെ ഒരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

പാചകവാതകത്തിന് വില കൂട്ടുന്നത് രാജ്യത്തെ 10 ശതമാനം ജനങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്. 90 ശതമാനം പേര്‍ക്കും സബ്സിഡി ഇനത്തില്‍ സിലിണ്ടറുകള്‍ ലഭിക്കുന്നുണ്ട്. ആഗോള വിപണികളില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഉണ്ടാകുന്ന വര്‍ധന ആഭ്യന്തര വിപണിയെയും ബാധിക്കും. അല്ലാതെ ഏതെങ്കിലും മന്ത്രിയുടേയോ​കമ്പനികളുടേയോ താല്‍പര്യം അനുസരിച്ചല്ല വില കൂട്ടുന്നതെന്നും മൊയ്‌ലി പറഞ്ഞു.

വില വര്‍ധിപ്പിക്കാനിടയായ സാഹചര്യം ജനങ്ങള്‍ക്ക് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൊ‌യ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment