പ്രധാനമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

black-flagതിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ പ്രധാനമന്ത്രിക്ക നേരെ കരിങ്കൊടി. യുവ മോര്‍ച്ച പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക നേരെ കരിങ്കൊടി കാണിച്ചത്. വിലക്കയറ്റത്തിലും എല്‍.പി.ജി വില വര്‍ധനയിലും പ്രധിഷേധിച്ചാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ടെക്‌നോ പാര്‍ക്കിലെ പാരിപാടി കഴിഞ്ഞ് വരുന്നതിനിടെ ചാക്കയില്‍ വെച്ചാണ് കരിങ്കൊടി കാണിച്ചത്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് ഇന്നലെ മുതല്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മറഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനടുത്തെത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Print Friendly, PDF & Email

Related posts

Leave a Comment