- Malayalam Daily News - https://www.malayalamdailynews.com -

ശബരിമലയില്‍ മകരസംക്രമപൂജ 14ന്

sabarimala_rituals_14190f [1]ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മകരസംക്രമപൂജ 14ന് ഉച്ചക്ക് 1.14ന് നടക്കും. മിഥുനക്കൂറിലാണ് സംക്രമപൂജ. 14ന് 11.45ന് ഉച്ചപൂജ ആരംഭിച്ച് 12.45ന് അവസാനിക്കും. വൈകുന്നേരം തന്ത്രി കണ്ഠര് മഹേശ്വരര് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുകയും ഉത്രം നക്ഷത്രം ആകാശത്ത് മിഴി തുറക്കുകയും ചെയ്യും. 12ന് പന്തളത്തുനിന്ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര 14ന് ഉച്ചക്ക് വലിയാനവട്ടത്ത് എത്തും. വൈകുന്നേരം ശരംകുത്തിയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്ര ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ ബി. മോഹന്‍ദാസ് സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗങ്ങളും കമീഷണറും ചേര്‍ന്ന് സ്വീകരിച്ച് സോപാനത്ത് എത്തിക്കും. തിരുവാഭരണപേടകം തന്ത്രി കണ്ഠര് മഹേശ്വരര്, മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തും. 18ന് കളഭാഭിഷേകവും 19ന് മാളികപ്പുറത്ത് ഗുരുതിയും നടക്കും. 18ന് രാവിലെ 10.30 ഓടെ മണ്ഡല മകരവിളക്ക് നാളുകളില്‍  നെയ്യഭിഷേകം അവസാനിക്കും. 16 മുതല്‍ 19 വരെ പടിപൂജയും 16, 17 തീയതികളില്‍ ഉദയാസ്തമനപൂജയും നടക്കും. 20ന് രാജപ്രതിനിധിയുടെ സന്ദര്‍ശനത്തോടെ ഒരു തീര്‍ഥാടനകാലത്തിന് വിരാമം ഇട്ട് നട അടക്കും.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]