Flash News

സെയില്‍സ് റപ്രസന്റേറ്റീവ് ചമഞ്ഞ് മോഷണം; നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി

January 7, 2014 , സ്വന്തം ലേഖകന്‍

arrestപട്ടാപ്പകല്‍ വീട്ടില്‍നിന്നു സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ സെയില്‍സ് റപ്രസന്റേറ്റീവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പെരുമ്പയിലെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് റപ്രസന്റേറ്റീവായ കൊല്ലം പറവൂര്‍ ചിറക്കരയിലെ നന്ദു ബി. നായര്‍ (19) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ പെരുമ്പയിലെ സ്ഥാപനത്തില്‍വച്ച് സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ പിടികൂടിയത്. പുതുവര്‍ഷദിനത്തിലാണു പരിപ്പായിയിലെ കൊടക്കാട്ടേരി രവീന്ദ്രന്റെ വീട്ടില്‍ നിന്നു 10 പവന്‍ സ്വര്‍ണാഭരണവും 12,500 രൂപയും കവര്‍ന്നത്.

ഉച്ചകഴിഞ്ഞു 3.30ഓടെ രവീന്ദ്രനും ഭാര്യയും വീടുപൂട്ടി പുറത്തുപോയ സമയത്തായിരുന്നു കവര്‍ച്ച. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു കവര്‍ച്ചാവിവരം ശ്രദ്ധയില്‍പ്പെട്ടത്.

വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ വില്പന നടത്താനായി എത്തിയ പ്രതി വരാന്തയിലെ കസേരയുടെ ഇടയില്‍ സൂക്ഷിച്ചുവച്ച താക്കോലെടുത്ത് വാതില്‍ തുറന്നു മോഷണം നടത്തുകയായിരുന്നത്രെ. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്ത് പ്രതി എത്തിയതും സംശയാസ്പദമായ രീതിയില്‍ പെരുമാറുന്നതും കണ്ട നാട്ടുകാര്‍ നല്‍കിയ സൂചനയേത്തുടര്‍ന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തൃക്കരിപ്പൂരിലെ ഒരു ജ്വല്ലറിയില്‍നിന്നു പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ നന്ദുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top